ലഗ്നദശാ കണ്ടുപിടിക്കുന്നത് എങ്ങനെ?
ജനനലഗ്നത്തിന്‍റെ നവാംശകാധിപന് ലഗ്നത്തെക്കാള്‍ ബലം കൂടുമെങ്കില്‍ ലഗ്നസ്ഫുടംവെച്ച് രാശി കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്ത് അതിനെ 200 ല്‍ ഹരിച്ച ഫലം സംവത്സരവും, ശിഷ്ടത്തെ 12 ല്‍ പെരുകി 200 ല്‍ ഹരിച്ച ഫലം മാസവും 30 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം ദിവസവും, 60 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം നാഴികയുമാകുന്നു. ഇങ്ങനെയാണ് ലഗ്നദശാ കണ്ടുപിടിക്കുന്നത്.
ലഗ്നനവാംശകാധിപനെക്കാള്‍ ലഗ്നാധിപന് ബലം കൂടുമെങ്കില്‍ ലഗ്നസ്ഫുടം വെച്ച് രാശിസംഖ്യയെ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത്, തിയ്യതിയെ 60 ല്‍ പെരുക്കി ഇലിയില്‍ (കലയില്‍) ചേര്‍ത്ത് അതിനെ 200 ല്‍ ഹരിച്ച ഫലം സംവത്സരവും, ശിഷ്ടത്തെ 12 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം മാസവും. 30 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം ദിവസവും 60 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം നാഴികയുമായി സ്വീകരിക്കണം. ഇത് ലഗ്നബലമുണ്ടായാല്‍ ചെയ്യുന്ന ലഗ്നദശാക്രിയയാണ്.