ഭഗവാനെ എപ്പോഴും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ഭഗവത് ദര്‍ശ്ശനം നടത്തുന്നവരിലും പാപത്വം നശിച്ച് പോകുന്നു. ആത്മാര്‍ത്ഥമായ ഈശ്വരവിചാരം ഒരാളെ ശുദ്ധനാക്കുന്നതാണ്. അയാളില്‍ ശുദ്ധരക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. തന്‍റെ മനസ്സും ചിന്തയും ഒരേ ലകഷ്യത്തിലേയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് ദേവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ താന്‍ തന്നെ ദേവനാകുമ്പോള്‍ നമ്മില്‍ നിന്നും പ്രസരിക്കുന്ന ശക്തിവിശേഷം ആഗ്രഹ നിവര്‍ത്തിയ്ക്ക് പാകമാകുന്നതാണ്. ആ സമയം ഒരാളുടെ ചിന്തയും വിചാരങ്ങളും ആവശ്യങ്ങളും സാധിതമാക്കുവാന്‍ അതാതു ലകഷ്യങ്ങളിലെയ്ക്ക് നമ്മിലെ ചൈതന്യം ചെന്നെത്തുന്നതായിരിക്കും. അപ്പോള്‍ ശത്രുവിനെ നശിപ്പിക്കാം മറ്റുള്ളവരുടെ സ്നേഹം സമ്പാദിക്കാം. വിചാരിയ്ക്കുന്ന കാര്യങ്ങള്‍ സാധിചെടുക്കാം, ശപിയ്ക്കാം. എല്ലാം നമ്മുടെ മനസ്സുകൊണ്ട് നേടിയെടുക്കാവുന്നതായിരിക്കും.
മഹര്‍ഷീശ്വരന്മാര്‍ അനുഗ്രഹിക്കുമ്പോഴും ശപിക്കുമ്പോഴും ഉടനെ ഫലം ഭവിയ്ക്കുന്നു. കാരണം അവരുടെ തപസ്സും ധ്യാനവും കൊണ്ട് അവരിലുറപ്പിച്ച ഈശ്വരനെ തങ്ങളുടെ ശക്തിയാക്കിയിരിക്കുക്കയാണ് അവര്‍. അഭീഷ്ടസാദ്ധ്യതയുള്ള അനുഗ്രഹകലകള്‍ ഭക്തന്‍റെ ആഗ്രഹത്തിനനുസരിച്ച് ഭക്തനില്‍നിന്നു പ്രസരിക്കുന്നത് അടിയുറച്ച ഈശ്വരബന്ധംകൊണ്ടാകുന്നു.