തികച്ചും അര്‍ത്ഥഗര്‍ഭമായ ഒരു ചൊല്ലാണ് ഇത്. എപ്പോഴും പഴമക്കാര്‍ പുത്തന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്ന ഒന്നാണ് അകത്തൂട്ടിയെ പുറത്തൂട്ടാവു എന്നത്. ഊട്ടുക എന്നാല്‍ ഭക്ഷണം നല്‍കുക എന്നര്‍ത്ഥം. ഇതിന് മറ്റൊരാത്മീയര്‍ത്ഥവും കല്‍പ്പിക്കുന്നുണ്ട്. പുറംമോടിയില്‍ ഒന്നും കാര്യമില്ലെന്നും അകമേവ നാം മനസ്സിലാക്കിയിരുന്ന വിശാസങ്ങളാണ് ദൃഡതയുള്ളതെന്നുമാണ് ഇതിനര്‍ത്ഥം. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കൊണ്ടും വസ്ത്ര - ആഭരണാദികള്‍ കൊണ്ടും മേനി പറഞ്ഞും നടിച്ചും നടക്കുന്നതില്‍ കാര്യമില്ല തന്നെ. ഈ സമയത്തും ആത്മാവിന്‍റെ അന്തഃശുദ്ധി മനസ്സിലാക്കാതെ ജീവിക്കരുത്. എല്ലാം നേടിയിട്ടും സ്വന്തം ആത്മാവിനെ അറിയാതെ പോകുന്നതില്‍ കാര്യമില്ല. അതറിയാതെ പോയാല്‍ സ്വര്‍ഗ്ഗസ്ഥാനത്ത് എത്താന്‍ കഴിയില്ലെന്ന് ചിലരെങ്കിലും ഇന്നും വിശ്വസിച്ചുപോരുന്നുണ്ട്.
അകത്തൂട്ടിയെ പുറത്തൂട്ടാവു എന്ന ചൊല്ലില്‍ സ്വന്ത ആവശ്യത്തിന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ട് മതി മറ്റുള്ളവരുടെ കാര്യം നോക്കാന്‍ പോകുന്നതെന്നും അര്‍ത്ഥം കല്‍പ്പിക്കുന്നുണ്ട്. നാട്ടാരെ കാണിക്കാനും പെരുമ ഭാവിക്കാനും വേണ്ടി അത്താഴപട്ടിണിക്ക് അന്നം തികഞ്ഞില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വിളമ്പുന്ന ഏര്‍പ്പാടും വേണ്ടെന്നുസാരം.