ഗ്രഹദശ കണ്ടുപിടിക്കുന്നത് എങ്ങന?
ജനനസമയത്തിന് കൃത്യമായി ഗണിച്ചെടുത്ത ഗ്രഹസ്ഫുടത്തില്‍ നിന്ന് പരമോച്ചദശ കളഞ്ഞ് (കുറച്ച്) ബാക്കി വരുന്നതില്‍ 6 രാശിയില്‍ അധികമുണ്ടെങ്കില്‍ രാശിയെ 30 ല്‍ പെരുക്കി (ഗുണിച്ച്) തിയ്യതിയില്‍ ചേര്‍ത്ത് ആ തിയ്യതി 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്തുവയ്ക്കുക. പരമോച്ചദശ കളഞ്ഞശേഷം ശിഷ്ടം വരുന്നതില്‍ 6 രാശിയില്‍ കുറവാണെങ്കില്‍ അത് 12 രാശിവെച്ച് അതില്‍നിന്ന് കളഞ്ഞ ശിഷ്ടത്തെ മേല്‍പ്രകാരം രാശിയെ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത് തിയ്യതി 60 ല്‍ പെരുക്കി കലയാക്കി വയ്ക്കുക. ഇവയെ പിണ്ഡായുര്‍ദ്ദായംകൊണ്ട് പെരുക്കി 21600 കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം സംവത്സരവും, ശിഷ്ടത്തെ 12 ല്‍ പെരുക്കി 21600 കൊണ്ട് ഹരിച്ച ഫലം മാസവും, ശിഷ്ടത്തെ 30 കൊണ്ട് പെരുക്കി 21600 കൊണ്ട് ഹരിച്ച ഫലം ദിവസവും, ശിഷ്ടം വരുന്നതിനെ 60 ല്‍ പെരുക്കി 21600 കൊണ്ട് ഹരിച്ച ഫലം നാഴികയുമായി സ്വീകരിക്കണം. ഇങ്ങനെ സപ്തഗ്രഹങ്ങളുടേയും ദശാസംവത്സരാദികള്‍ വരുത്തിവയ്ക്കണം.