ആയുര്‍ദ്ദായം
ഒരു ജന്മകര്‍ത്താവിന്റെ ജനനസമയത്തെ ആദിത്യാദിസപ്തഗ്രഹങ്ങളും, ലഗ്നവും അവരുടെ ബലത്തെ അനുസരിച്ച് ഇത്ര ഇത്ര വീതം ആയുസ്സിനെ കൊടുക്കുമെന്ന് നിയമമുണ്ട്. ഓരോ ഗ്രഹത്തിന്റെയും ബലമനുസരിച്ചുള്ള ദശാകാലങ്ങളെല്ലാം കൂട്ടിയാല്‍ കിട്ടുന്ന വര്‍ഷം, മാസം, ദിവസം, നാഴികയോളം ജന്മകര്‍ത്താവിനു ജീവിതകാലമുണ്ടാകുമെന്ന അടിസ്ഥാനത്തിലാണ് ആയുര്‍ദ്ദായഗണിതം സ്വീകരിച്ചിരിക്കുന്നത്.