നക്ഷത്രദശാ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
നൈസര്‍ഗ്ഗികദശ കണ്ടുപിടിക്കുന്നത് എങ്ങനെ?
ജനനം മുതല്‍ ഒന്നാമതായി വരുന്ന നൈസര്‍ഗ്ഗികദശാനാഥന്‍ ചന്ദ്രന്‍ - 1 വര്‍ഷം. രണ്ടാം നൈസര്‍ഗ്ഗികദശാനാഥന്‍ കുജന്‍ - 2 വര്‍ഷം. മൂന്നാം നൈസര്‍ഗ്ഗികദശാനാഥന്‍ ബുധന്‍ - 9 വര്‍ഷം. നാലാം നൈസര്‍ഗ്ഗികദശാനാഥന്‍ ശുക്രന്‍ - 20 വര്‍ഷം. അഞ്ചാം നൈസര്‍ഗ്ഗികദശാനാഥന്‍ വ്യാഴം - 18 വര്‍ഷം. ആറാം നൈസര്‍ഗ്ഗികദശാനാഥന്‍ ആദിത്യന്‍ - 24 വര്‍ഷം. ഏഴാം നൈസര്‍ഗ്ഗികദശാനാഥന്‍ ശനി - 50 വര്‍ഷം. ഈ ദശാനാഥന്മാരായ ഗ്രഹങ്ങള്‍ ബലവാന്മാരായി ഉപചയസ്ഥാനങ്ങളില്‍ നിന്നാല്‍ അവരുടെ ദശാകാലങ്ങളില്‍ ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ ഇടവരും. ബലഹീനന്മാരായി മറ്റു സ്ഥാനങ്ങളില്‍ നിന്നാല്‍ ഫലം അനുഭവയോഗ്യമല്ല. നക്ഷത്രദശയും നൈസര്‍ഗ്ഗികദശയും കൂടിയ കാലത്ത് - രണ്ടും ഒത്തുചേര്‍ന്നു വന്നാല്‍ - ആ ദശാകാലം കഴിയുംവരെ അവയുടെ ഫലങ്ങള്‍ സമ്പൂര്‍ണ്ണമായി അനുഭവിക്കും.