വാസോവിശ്ലഥനം പുംസഃ കസ്യചിദ്യോഷിതോƒഥവാ
വിവാഹപ്രശ്നസമയേ യദി ദുഷ്ടൈവ കന്യകാ.
സാരം :-
വിവാഹപ്രശ്നാരംഭസമയത്ത് ഏതോ പുരുഷന്റേയോ സ്ത്രീയുടേയോ ധരിച്ചിരിക്കുന്ന വസ്ത്രം പെട്ടെന്ന് അഴിഞ്ഞുപോകാൻ ഇടവരികയും അതു പ്രാശ്നികൻ കാണുകയും ചെയ്‌താൽ വിവാഹത്തിനുദ്ദേശിച്ചിരിക്കുന്ന കന്യകയ്ക്ക് ദോഷം സംഭവിച്ചുപോയി. അതായത് പരസംസർഗ്ഗമുള്ള സ്ത്രീയാണ് എന്നു പറയണം. ഇതുപോലെ സ്ത്രീകളുടെ മാറുമറച്ചിരിക്കുന്ന വസ്ത്രം പെട്ടെന്നു താഴെ വീണുപോയാലും ഈ ഫലം തന്നെ പറയാം.