തഥൈവ രാശിചക്രസ്യ യത്രാരൂഢം ച ലഗ്നഭം
തസ്യം ദിശി സ്ഥിതം വിദ്യാജ്ജാമാതരമസംശയം. ഇതി.
സാരം :-
സ്ഥിരരാശിചക്രത്തിൽ ആരൂഢത്തിനും ലഗ്നത്തിനും ഏതൊരു ദിക്കാണോ സിദ്ധിച്ചത് ആ ദിക്കിൽനിന്നും ലഭിക്കുന്ന വരനാണു തന്റെ മകളുടെ ഭർത്താവായി തീരാൻ പോകുന്നതെന്നു ധൈര്യമായി പറയണം. എന്റെ മകളെ വിവാഹം ചെയ്യുന്നതു ഏതു ദിക്കുകാരനായിരിക്കുമെന്നു ചോദിക്കുമ്പോഴാണ് ഇതു യോജിക്കുന്നത്. മകന്റെ വിവാഹം ഏതു ദിക്കിൽനിന്നാണ് എന്നു ചോദിക്കുമ്പോഴും ഈ ലക്ഷണം അനുസരിച്ച് വധുവിന്റെ ദിക്കും പറയാവുന്നതാണ്.