കേന്ദ്രത്രികോണോപഗതാഃ സ്മരർക്ഷം
ശുഭസ്യ സൗമ്യാഃ പ്രവിലോകയന്തി
യദാ തദാസൗ ലഭതേ സുരൂപാം
ജായാം വിരൂപാമപി പാപധിഷ്ണ്യേ. ഇതി.
സാരം :-
ശുഭഗ്രഹങ്ങൾ ലഗ്നം നാല് അഞ്ച് ഏഴ് ഒൻപത്, പത്ത് എന്നീ ഭാവങ്ങളിൽ നിൽക്കണം. ഏഴാം ഭാവം ശുഭഗ്രഹത്തിന്റെ ക്ഷേത്രമായിരിക്കണം. അവിടെ ശുഭഗ്രഹങ്ങൾ നോക്കുകയും വേണം. ഈ യോഗമുണ്ടായാൽ സൌന്ദര്യവതിയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം. ഈ യോഗത്തിൽ പാപഗ്രഹക്ഷേത്രം ഏഴാം ഭാവമായാൽ ഭാര്യയ്ക്കു സൗന്ദര്യം ഉണ്ടായിരിക്കുന്നതല്ല. ഈ ഭാഗവും പുരുഷജാതകംകൊണ്ടുള്ള ഭാര്യാചിന്തയ്ക്കു യുക്തമായിട്ടുള്ളതാണ്.