പ്രശ്നലഗ്നാദ്വിചാര്യൈവം ശുഭേഷു ശകുനാദിഷു
വിവാഹാർത്ഥം വിധേയഃ സ്യാന്മുഹൂർത്തോപി ശുഭപ്രദഃ
സാരം :-
ആരൂഢലഗ്നാദിഭാവങ്ങളെക്കൊണ്ടു വേണ്ടവണ്ണം വിവാഹപ്രശ്നം ചിന്തിച്ചാൽ വിവാഹം ശോഭനമാണെന്നു തെളിയുകയും ശകുനം മുതലായ താല്ക്കാലികസംഭവങ്ങളെല്ലാം ശുഭമായിട്ടു കണ്ടാലും പിന്നീടു വിവാഹനിശ്ചയം ചെയ്ത് വിവാഹത്തിനു നിർദ്ദോഷമായ മുഹൂർത്തം പറയേണ്ടതാണ്.