കുംഭജസ്യാര്യചന്ദ്രാരഃ പാപാശ്ശുക്രശ്ശുഭസ്സ്വയം
രാജയോഗകരൗ കാവ്യകുജൗ ഹന്തീഹ നോ ഗുരുഃ
ഘ്നന്തി ചന്ദ്രാദയഃ പാപാസ്സമൗ സൗമ്യശനൈശ്വരൗ
സൂര്യശ്ച യോഗദശ്ചേതി കേചിദാഹുഃ പുരാവിദഃ
സാരം :-
കുംഭലഗ്നത്തിൽ ജനിച്ചവന് വ്യാഴവും ചന്ദ്രനും ചൊവ്വയും പാപന്മാരാകുന്നു. ശുക്രൻ മാത്രം ശുഭനാണെങ്കിലും കുജശുക്രസംബന്ധം രാജയോഗപ്രദമാണ്. വ്യാഴം ദ്വിതീയാധിപത്യം കൊണ്ടു മാരകമാണെങ്കിലും മരണഫലത്തെ ചെയ്യുന്നതല്ല. ചന്ദ്രൻ മുതലായ മറ്റു പാപന്മാർക്കാണ് മരണകർത്തൃത്വമുള്ളത്. ശനിക്ക് ലഗ്നാധിപത്യവും ദ്വാദശാധിപത്യവും ബുധനു പഞ്ചമാഷ്ടമാധിപത്യവും ഉള്ളതുകൊണ്ട് ശുഭാശുഭസമത്വം കല്പിക്കാം. എന്നാൽ അന്യഗ്രഹസാഹചര്യംകൊണ്ട് ഈ ഫലത്തിന് അല്പം ആധിക്യന്യൂനതകളും സംഭവിക്കാവുന്നതാണ്. ഇവിടെ സൂര്യൻ മാരകസ്ഥാനാധിപനാണെങ്കിലും യോഗകർത്താവാണെന്നു ചില ആചാര്യന്മാർക്കഭിപ്രായമുണ്ട്.