ലഗ്നേ പാപഗ്രഹൈര്യുക്തേ നീചശത്രുഗൃഹസ്ഥിതൈഃ
അഷ്ടമേ സപ്തമേ ചൈവ ദമ്പത്യോർമരണം ഭവേൽ.
സാരം :-
പാപഗ്രഹങ്ങൾ നീചരാശിയിലോ, ശത്രുരാശിയിലോ നില്ക്കണം. അത് ലഗ്നം ഏഴ്, എട്ട് എന്നീ ഭാവങ്ങളിലായിരിക്കുകയും വേണം. ഇങ്ങനെ വന്നാൽ ദമ്പതികൾക്കു മരണം സംഭവിക്കുമെന്നു പറയണം.
ഇവിടെ മരണത്തിനു കാലനിർണ്ണയം ചെയ്തുകാണുന്നില്ല. ലഗ്നം, ഏഴ്, എട്ട് എന്നീ ഭാവങ്ങളിൽ നിൽക്കുന്ന പാപഗ്രഹങ്ങളിൽവച്ചു ഏറ്റവും ബലഹീനനായ ഗ്രഹത്തിന്റെ ദശാപഹാര കാലങ്ങളോ, യോജിച്ചുവരുന്ന ദോഷചാരകാലങ്ങളോ മരണകാലമെന്നു ചിന്തിച്ചുകൊള്ളണം. ദമ്പതികൾക്കു ദീർഘജീവിതം ദുർല്ലഭമാണെന്നാണ് ഈ വാക്യത്തിന്റെ തത്വം.