പാപാഢ്യോ നിധനാരിഗോ ഹിമകരോ വർഷേഷ്ടമേ മൃത്യുകൃ -
ദ്ദമ്പത്യോരഥ തത്രഗസ്യ ശശിനോ ദ്വിണ്‍മൃത്യുഗശ്ചേൽ കുജഃ
ഗച്ഛേന്മൃത്യുമപുത്ര ഏവ നവമാദബ്ദാൽ പുരായം പുമാൻ
മാസേ സപ്തമ ഏവ ലഗ്നമദയോശ്ചന്ദ്രാസൃജൗ ചേൽ സ്ഥിതൗ.
സാരം :-
പാപഗ്രഹത്തോടുകൂടിയ ചന്ദ്രൻ ലഗ്നാരൂഢങ്ങളിൽനിന്ന് എട്ടാം ഭാവത്തിലോ, ആറാം ഭാവത്തിലോ നിന്നാൽ വിവാഹകാലം മുതൽ എട്ടാമത്തെ മാസത്തിൽ ഭാര്യാഭർത്താക്കന്മാർക്ക് രണ്ടുപേർക്കും മരണമുണ്ടാകും.
ചന്ദ്രൻ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നിൽക്കുകയും ചന്ദ്രന്റെ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ചൊവ്വ വരികയും ചെയ്‌താൽ വിവാഹത്തിനുമേൽ ഒൻപതുവത്സരത്തിനകം ഭർത്താവ് മരിക്കുമെന്നും സന്താനലാഭം ഉണ്ടാകയില്ലെന്നും അറിയണം.
ലഗ്നത്തിലോ, ഏഴാം ഭാവത്തിലോ ചന്ദ്രനും ചൊവ്വയുംകൂടി ചേർന്നുനിന്നാൽ വിവാഹംമുതൽ ഏഴാമത്തെ മാസത്തിൽ ഭർത്താവിനു മരണം സംഭവികുമെന്നു അറിയേണ്ടതാണ്.
" ലഗ്നമദയോഃ ചന്ദ്രാസൃജൌ " എന്ന ഭാവംകൊണ്ടു പാപയോഗത്താൽ ഏതൊരുഫലം പറയുന്നുവോ, ആ ഫലം പാപദൃഷ്ടികൊണ്ടും പറയാമെന്നു സ്പഷ്ടവുമാകുന്നു.