പഞ്ചമർക്ഷേ യദാ പാപഃ ശത്രുദൃഷ്ടഃ സ്വനീചഗഃ
കുലടാ സാ ഭവേൽ കന്യാ മൃതപുത്രാഥവാ ഭവേൽ. ഇതി.
സാരം :-
ഒരു പാപഗ്രഹം നീചരാശിയായ അഞ്ചാം ഭാവത്തിൽ നിൽക്കണം. ആ പാപഗ്രഹത്തിന്റെ ശത്രുവായ ഗ്രഹം ആ പാപഗ്രഹത്തിനെ നോക്കുകയും വേണം. ഈ യോഗമുണ്ടായാൽ വധുവിന് വ്യഭിചാരശീലമുണ്ടായിരിക്കും. അല്ലെങ്കിൽ ജനിക്കുന്ന സന്താനങ്ങളെല്ലാം മരിച്ചുപോകും. ഈ യോഗമുണ്ടായാൽ വ്യഭിചാരം സന്താനനാശം എന്നീ രണ്ടുഫലങ്ങളും അനുഭവിക്കുമെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ബൃഹസ്പതിയുടെ അഭിപ്രായം.