പാപൗ ബുധസിതൗ ഭൗമഃ ശുഭോഘ്നന്തി ബുധാദയഃ
പ്രഭവേദ്യോഗമാത്രേണ ന ശുഭം കുജശുക്രയോഃ
സാരം :-
ചിങ്ങലഗ്നത്തിൽ ജനിച്ചവന് പതിനൊന്നാംഭാവാധിപനായ ബുധനും വിക്രമകർമ്മാധിപനായ ശുക്രനും പാപന്മാരാകുന്നു. കേന്ദ്രത്രികോണാധിപനായ കുജൻ മാത്രം യോഗകർത്താവാകുന്നു. ബുധാദികൾ പാപന്മാരും മാരകന്മാരുമാകുന്നു. ത്രികോണാധിപനായ കുജന്റെയും കേന്ദ്രാധിപനായ ശുക്രന്റെയും യോഗമാത്രംകൊണ്ട് ശുഭം സംഭവിക്കുന്നില്ല. ബുധൻ ദ്വിതീയാധിപനാകയാൽ മാരകനും പാപനുമാകുന്നു. പന്ത്രണ്ടാം ഭാവാധിപനായ ചന്ദ്രനും ശുഭനല്ല. ത്രികോണാധിപത്യം ഉണ്ടെങ്കിലും അഷ്ടമാധിപനായ വ്യാഴം അനിഷ്ടഫലപ്രദനാകുന്നു. അതുപോലെതന്നെ കേന്ദ്രാധിപത്യമുണ്ടെങ്കിലും ഷഷ്ഠാധിപനായ ശനിയും അനിഷ്ടൻ തന്നെ. എങ്കിലും വ്യാഴവും ശനിയും മിക്കവാറും സമഫലപ്രദന്മാരായിരിക്കുന്നതാണ്.