ആർത്താലയം വിശതി ദൈവവിദീത ഏത-
ദ്വാരാ നിരേതി യദി കോപി സരുങ്മ്രിയേത
* ദ്വാരാ തയൈവ വിശതീഹ യദീതരശ്ചേ-
ജ്ജീവേത്സ നൂനമിതി മി ഗുരുണോപദിഷ്ടം.
സാരം :-
ദൈവജ്ഞൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾ താനെ വേറൊരാൾ പുറത്തേയ്ക്ക് പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും. ആ വാതിലിൽ കൂടി ദൈവജ്ഞനോട് ഒരുമിച്ചു വന്നവരല്ലാതെ വേറെ ആരെങ്കിലും അകത്തേക്ക് കടന്നു വന്നാൽ രോഗി നിശ്ചയമായും ജീവിക്കുമെന്നും നിശ്ചയമായി പറയാമെന്ന് എനിക്ക് എന്റെ ഗുരുനാഥൻ ഉപദേശിച്ചിരിക്കുന്നു.
---------------------------------------
* ദ്വാരാനയൈവ (പാ. ഭേ.)