അഥ പ്രക്ഷാള്യ തോയേന സ്വർണ്ണം ചന്ദനഭൂഷിതം
പത്രേ വിന്യസ്യ കുസുമൈരക്ഷതൈരപി യോജയേൽ.
സാരം :-
ഈശ്വരനമസ്കാരങ്ങളെല്ലാം കഴിഞ്ഞതിനുശേഷം രാശിയിൽ വയ്പിക്കാനുള്ള സ്വർണ്ണപണം വെള്ളംകൊണ്ടു കഴുകി അതിന്മേൽ ചന്ദനം ചാർത്തി ഇലയിൽവച്ചു പുഷ്പങ്ങളും നെല്ലുമരിയും കൂട്ടി സ്വർണ്ണത്തെ യോജിപ്പിക്കണം.