പ്രശ്നേ തൽക്കാലജാം യദ്യന്നിർഗ്ഗമേ യദ്യദദ്ധ്വനി
പ്രോക്തം പ്രഷ്ടൃഗൃഹപ്രാപ്തൗ തത്തൽ പ്രായേണ ചിന്ത്യതാം.
സാരം :-
ദൂതൻ ദൈവജ്ഞനോട് അഭീഷ്ടം പറഞ്ഞപ്പോഴും അവിടെ നിന്നും പുറപ്പെട്ട സമയവും വഴിയിൽ വച്ചും ആലോചിച്ചറിയേണ്ട പല നിമിത്തങ്ങളും പറഞ്ഞിട്ടുണ്ടല്ലോ. അവയെല്ലാം പ്രഷ്ടാവിന്റെ വീട്ടിൽ കടക്കുന്ന സമയവും ചിന്തിച്ചുകൊള്ളണം. ഈ കാലങ്ങളിലുണ്ടാകുന്ന നിമിത്തങ്ങളേയും അവയുടെ ശുഭാശുഭങ്ങളേയും ആലോചിച്ച് ധരിച്ചുകൊള്ളണം. അവയെ ആശ്രയിച്ച് മേൽ ഫലം പറയുകയും വേണം. എങ്കിലും ചില നിമിത്തങ്ങൾ ഇവിടേയും പറയപ്പെടുന്നു.