പ്രശ്നാനുഷ്ഠാനസംഭാരസംഭൃതൗ പ്രാക്തു ഭസ്മനഃ
ആനീതിർമൃതിദാർത്തസ്യ ദീപസ്യ തു ശുഭപ്രദാ.
സാരം :-
പ്രശ്നത്തിനുള്ള സാമഗ്രികളിൽവച്ചു ഭസ്മത്തെയാണ് ആദ്യമായി പ്രശ്നസ്ഥലത്തേക്കു കൊണ്ടുവന്നത് എങ്കിൽ രോഗി മരിക്കതന്നെ ചെയ്യും. ദീപമാണ് കൊണ്ട് വന്നത് എങ്കിൽ ആയുരാരോഗ്യാദി ശുഭം ഉണ്ടാകുന്നതാണ്. രോഗപ്രശ്നമല്ലാത്തെ മറ്റു പ്രശ്നങ്ങളിൽ യുക്തികൊണ്ട് ചിന്തിച്ചു ഫലം യോജിപ്പിച്ചുകൊള്ളണം.