ചക്രേ യത്ര തൃണാനി തത്ര തരവ, സ്തത്രാംബുസിക്തേ ജലം
ഗ്രാവാ യത്ര ശിലേഹ, യത്ര സികതാസ്തത്ര സ്ഥലം ചോന്നതം
കേരാ വാ ഖലു നാളികേരസദൃശാകാരാഃ പരേ ഭൂരുഹോ,
വല്മീകോƒത്ര പിപീലികാഹൃതമൃദോ യത്രൈവമാദിശ്യതാം.
യത്ര ക്ഷിതൗ പൃച്ഛതാമിതി വാ പാഠഃ
രാശിചക്രലേഖനത്തിനുള്ളിൽ പുല്ലു മുളച്ചുവരികയോ അല്ലെങ്കിൽ പുല്ലിന്റെ ശകലം വീണുകിടക്കയോ ചെയ്യുന്നുവെങ്കിൽ പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ദിക്കിൽ വൃക്ഷങ്ങളുണ്ടെന്നു പറയണം. വൃക്ഷങ്ങളുടെ ജാതിസംഖ്യ മുതലായവ " ശുഭോശുഭർക്ഷേരുചിരംകുഭൂതലേ" ഇത്യാദി ഹോരാവചനം അനുസരിച്ചു നിശ്ചയിച്ചുകൊള്ളുക.
രാശിചക്രത്തിൽ വെള്ളം വീണു നനഞ്ഞിട്ടുള്ള ഭാഗത്ത് ആ ഭാഗത്തു പറമ്പിൽ ജലാശയമുണ്ടെന്നു പറയണം.
രാശിചക്രത്തിൽ ചെറിയ കല്ലു വീണു കിടപ്പുണ്ടെങ്കിൽ ആ ഭാഗത്തു പറമ്പിൽ പാറയുണ്ടെന്നു പറയണം.
രാശിചക്രത്തിൽ മണൽ വീണുകിടപ്പുണ്ടെങ്കിൽ ആ ഭാഗത്തു പറമ്പിന് ഉയർച്ചയുണ്ടെന്നും ഇല്ലെങ്കിൽ തെങ്ങുകളോ തെങ്ങുപോലെയുള്ള മറ്റു മരങ്ങളോ ഉണ്ടെന്നോ പറയണം.
രാശിചക്രത്തിൽ എറുമ്പുകൾ മണ്ണു കുഴിച്ചിളക്കിയിടുന്നുണ്ടെങ്കിൽ (എറുമ്പുകൾ കൊണ്ടുവന്ന മണ്ണുകാണുന്ന ഭാഗത്തായി) പറമ്പിൽ ആ ഭാഗത്തു പുറ്റുണ്ടെന്നും മറ്റും യുക്തിപൂർവ്വം ആലോചിച്ചു പറയണം.