ശയനം ചോപവേശശ്ച പൃഷ്ട്വാ യാത്രാവിഘാതകൃൽ
പാദവ്യത്യാസസങ്കോചൗ വിളംബനകരൗ ധ്രുവം
പൃഷ്ട്വോത്ഥാനം ച യാനം ച യാത്രാലാഭായ സത്വരം.
സാരം :-
പ്രഷ്ടാവ് ഉദ്ദേശിച്ച യാത്രയുടെ സാദ്ധ്യാസാദ്ധ്യതയെക്കുറിച്ച് ചോദിക്കുമ്പോൾ ചോദിച്ച് ഉടനെ ഇരിക്കുകയോ കിടക്കുകയോ ചെയ്‌താൽ വിഘ്നങ്ങളാൽ യാത്ര മുടങ്ങുമെന്നും കാൽ ഇളക്കിയിളക്കി ചവിട്ടികൊണ്ടോ പിണച്ചോ മടക്കിയോ വച്ചുകൊണ്ടോ ചോദിച്ചാൽ യാത്രയ്ക്ക് കാല താമസം വേണ്ടി വരുമെന്നും ചോദിച്ച ഉടൻ തന്നെ എഴുനേല്ക്കുകയോ നടക്കുകയോ ചെയ്‌താൽ ഉടൻ തന്നെ യാത്രയ്ക്കിടയാകുമെന്നും പറയണം.