വീണാവേണുമൃദംഗശംഖപടഹധ്വാനം ച ഭേരീരവം
ഗീതം മംഗലമംഗനാം ച ഗണികാം ദധ്യക്ഷതേക്ഷ്വാദികം.
ദൂർവാചന്ദനപൂർണ്ണകുംഭകുസുമം മാലാം ഫലം കന്യകാം
ഘണ്ടാം ദീപസരോരുഹേ ച ശുഭദം വിദ്യാന്നിമിത്തം ബുധഃ
സാരം :-
പ്രശ്ന സമയം വീണാനാദം ഓടക്കുഴൽനാദം മൃദംഗധ്വനി ശംഖനാദം പടഹം പെരുമ്പറ ഇതുകളുടെ ശബ്ദം മംഗലാത്മകങ്ങളായ പാട്ടുകൾ ഇവ കേൾക്കുന്നതും വൈധവ്യം വരാത്ത സൗന്ദര്യവതികളായ സ്ത്രീകളേയും വേശ്യ തൈർ മലർ കരിമ്പ് കറുക ചന്ദനം നിറകുടം പുഷ്പം കായ്കൾ കന്യകകൾ മണികൾ വിളക്ക് താമരപ്പൂവ് ഇതുകളേയും കാണുന്നതും ശുഭനിമിത്തമാണെന്ന് വിദ്വാന്മാർ പറയുന്നു.