പാണിഗ്രഹണമന്യോന്യം ദ്വയോഃ കസ്യാപി ചാഗമഃ
സന്ധയേ ഛേദഭേദാദി സർവം സന്ധിവിരോധകൃൽ.
സാരം :-
രണ്ടു കക്ഷികളെ തമ്മിൽ പറഞ്ഞു യോജിപ്പിക്കുന്നതിനെക്കുറിച്ച് പ്രഷ്ടാവ് ചോദിക്കുമ്പോൾ രണ്ടുപേർ തമ്മിൽ കൈകൾ കോർത്ത് പിടിക്കുന്നത് കാണുകയോ അവിടെ ഒരാൾ വരികയോ ചെയ്‌താൽ ഉദ്ദേശിച്ച സന്ധികാര്യം ശുഭമായി അവസാനിക്കുമെന്നും അപ്പോൾ ഏതോ സാധനങ്ങളെ കീറുക മുറിക്കുക മുതലായ വിയോഗ ക്രിയകൾ ചെയ്യുന്നതായി കണ്ടാൽ സന്ധിയുണ്ടാകുന്നതല്ലെന്നും പറയണം.