ആദ്യൈഃ സ്വരൈസ്തു, കാദ്യൈശ്ച വർഗൈർഭിന്നാ ലിപിർദ്വിധാ
സ്വരം ജീവസ്തനുവർഗാ ഇതി ജ്ഞേയാ ച മാതൃകാ.
സാരം :-
അ ഇ മുതലായ സ്വരാക്ഷരങ്ങൾ അച്ചുകളാകുന്നു. ഇത് ജീവാക്ഷരങ്ങളാണ്. ക ഖ മുതലായ വർഗ്ഗാക്ഷരങ്ങൾ ശരീരമാകുന്നു. ഇങ്ങിനെ അക്ഷരങ്ങൾ അതായത് സ്വരങ്ങളും വർഗ്ഗങ്ങളും ജീവനെന്നും ശരീരമെന്നും അറിയേണ്ടതാണ്. വർഗ്ഗാക്ഷരങ്ങളെ ഹല്ലുകൾ എന്ന് പറയുന്നു.