ബിഭ്രാണോ മംഗലദ്രവ്യം പൃച്ഛകോ യാതി മംഗലം
രിക്തപാണിരമംഗല്യദ്രവ്യഭൃച്ചാശുഭം വ്രജേൽ.
സാരം :-
പൃച്ഛകൻ പൃച്ഛാസമയത്തിങ്കൽ മംഗളദ്രവ്യങ്ങളെന്തെങ്കിലും കയ്യിലെടുത്തുകൊണ്ടുവന്നാൽ മംഗളപ്രാപ്തി ഫലമാകുന്നു. അമംഗളങ്ങളായ വസ്തുക്കളെ കയ്യിലെടുക്കുകയോ കയ്യിലൊന്നുമില്ലാതെ ശൂന്യമായിരിക്കുകയോ ചെയ്‌താൽ അശുഭപ്രാപ്തിയും ഫലമാകുന്നു.