കേതൗ രന്ധ്രസ്ഥിതേ വാച്യം പാദേ പാഷാണഘട്ടനം
മാന്ദിയുക്തോത്ര കേതുശ്ചേൽ പാദോ നൂനമഭിദ്യത
ഭൗമസാമ്യാൽ ഫലേ കേതോർഗ്ഗതേ ഭൗമസ്യ വാസരേ.
സാരം :-
മുൻപറഞ്ഞവണ്ണം അഷ്ടമരാശിയിൽ കേതു നിൽകുന്നുവെങ്കിൽ കഴിഞ്ഞ ചൊവ്വാഴ്ച ദിവസം കല്ലിന്മേൽ കാലുതട്ടി ഉപദ്രവമുണ്ടായി എന്നു പറയണം. കേതു ഗുളികനോട് കൂടി നിൽകുന്നുവെങ്കിൽ കാലിൽ മുറിവേറ്റിട്ടുണ്ടെന്ന് നിശ്ചയമായും പറയാം. ഫല വിചാരത്തിൽ കേതുവിനു ചൊവ്വയോട് സാമ്യമുള്ളതുകൊണ്ട് കേതുവിന്റെ ഫലം ചൊവ്വാഴ്ച ദിവസം പറഞ്ഞിരിക്കുന്നു.