ഘുടികാപുസ്തകാദ്യം യദ്വിദ്യാഭ്യസനസാധനം
കിങ്കിണീകടകാദീനി ഭൂഷണാനി ശിരോരപി.
മേഖലാജിനദണ്ഡാശ്ച ഗർഭിണീ ബാലകസ്തഥാ
ഏതേഷാം ദർശനാദീനി ഭവേയുഃ പുത്രസിദ്ധയേ
സാരം :-
സന്താനം സിദ്ധിക്കുമോ എന്നിങ്ങനെ ദൈവജ്ഞനോട് ചോദിക്കുമ്പോൾ നാരായം മുതലായ എഴുതാനുള്ള സാധനങ്ങൾ, പുസ്തകം, പഠിക്കുന്നതിനുള്ള മറ്റു സാധനങ്ങൾ കുഞ്ഞുങ്ങൾ ധരിക്കുന്ന മണി വള മുതലായ ആഭരണങ്ങൾ മേഖല മാൻതോല് ചമതക്കോല് ഗർഭിണി കുഞ്ഞുങ്ങൾ ഇവരെ കാണുക ഇതുകളെ കുറിച്ച് പറയുന്നത് കേൾക്കുക മുതലായതു സന്തതിലാഭകരമായ ലക്ഷണമാകുന്നു.