രന്ധ്രഗേ സിംഹികാസൂനൗ വാച്യാ പാദവ്യഥാ പഥി
മൂലാംശേ കണ്ടേനൈഷാ ധാത്വംശേƒശ്മാദിഘാതതഃ
ജീവാംശേ സാധ്വസം സർപാൽ ഗതേ മന്ദസ്യ വാസരേ.
സാരം :-
ആരൂഢാൽ അഷ്ടമത്തിൽ രാഹു നിന്നാൽ കഴിഞ്ഞ ശനിയാഴ്ച ദിവസം വഴിയിൽ വച്ച് കാലിന് ഏതോ സുഖക്കേടുണ്ടായി എന്നു പറയണം. ആ രാഹു മൂലരാശിയിലംശകിച്ചിരിക്കുന്നു എങ്കിൽ മുള്ളു മുതലായവ കൊണ്ടാണ് കാലിനു പരിക്കേറ്റത് എന്നും ധാതുരാശിയിലാണ് നവാംശകമെങ്കിൽ കല്ലിൽ തട്ടിയിട്ടാണ് കാലിനു പരിക്കേറ്റത് എന്ന് പറയണം. രാഹു ജീവരാശിനവാംശകത്തിൽ സ്ഥിതിചെയ്യുന്നുവെങ്കിൽ സർപ്പത്തിൽ നിന്നു ഭയമുണ്ടായി എന്നു പറയണം.
രാഹുവിന് ശനിയോട് ഫലസാമ്യമുണ്ടായതുകൊണ്ടാണ് രാഹുവിനെകൊണ്ടുള്ള ഫലം ശനിയാഴ്ച ദിവസം വിധിച്ചിട്ടുള്ളത്.