ഉത്തിഷ്ഠതി യദി പ്രശ്നം കുർവ്വന്നാസീന ആസനാൽ
സ്ഥിതശ്ചോപവിശേൽ കുർവ്വൻ ഭദ്രമേവോഭയം മതം.
സാരം :-
പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥാനത്തുനിന്നു എഴുന്നേറ്റാലും നില്ക്കയാണെങ്കിലും കാര്യം പറഞ്ഞുകൊണ്ടു എവിടെയെങ്കിലും ഇരിക്കയാണെങ്കിലും ഈ ലക്ഷങ്ങൾ രണ്ടും ശുഭം തന്നെയാണെന്നു പറയണം.