ദക്ഷിണാംഘ്രിം സ്ഥിരീകൃത്യ സ്ഥിതിരായുധചാലനം
മർദനം ദക്ഷഹസ്തസ്യ ജ്വലിതാഗ്നിപ്രദർശനം.
പുരുഷസ്യ പ്രസിദ്ധസ്യ പ്രസന്നസ്യ ച ദർശനം,
ഏതൽ ഷൾകം വിശേഷേണ യുദ്ധപ്രശ്നേ ജയാവഹം.
സാരം :-
ഇപ്പോൾ യുദ്ധത്തിനു പുറപ്പെടുന്നത് ശുഭാവഹമാണോ എന്നും മറ്റും രാജാക്കന്മാർ മുതലായവർ ദൈവജ്ഞനോട് ചോദിക്കുകയാണെങ്കിൽ അപ്പോൾ വലത്തേക്കാൽ ഉറപ്പിച്ചു വച്ചു നിൽക്കുകയോ ആയുധം കയ്യിൽ വച്ച് വിറപ്പിക്കുകയോ വലത്തെകൈ തിരുമ്മുകയോ കത്തുന്ന തീയ് കാണുകയോ സുപ്രസിദ്ധനും സന്തുഷ്ടനുമായ പുരുഷനെ കാണുകയോ ചെയ്യുന്നുവെങ്കിൽ യുദ്ധത്തിൽ വിജയം സിദ്ധിക്കുമെന്ന് പറയണം.