ദർശനം ജ്വലിതസ്യാഗ്നേർമലാദിത്യജനം തനോഃ
യാനം കസ്യാപി തദ്ദേശാൽ ഗർഭച്ഛിദ്രസ്യ സൂചകം.
സാരം :-
സന്താനലാഭത്തെക്കുറിച്ച് ചോദിക്കുമ്പോൾ തീ കത്തുന്നതോ ശരീരത്തിൽ നിന്നും മലം മുതലായ അഴുക്കുകളെ കളയുന്നതോ പ്രശ്നസ്ഥലത്ത് നിന്ന് ഒരാൾ ഇറങ്ങി പോകുന്നതോ കാണുന്നുവെങ്കിൽ ഗർഭം അലസി പോകുമെന്ന് പറയണം. ഗർഭത്തിന്റെ ശുഭാശുഭത്തെക്കുറിച്ച് ചോദിക്കുമ്പോഴാണ് ഗർഭം അലസുമെന്ന് പറയേണ്ടത്. സന്താന വിഷയമായി ചോദിക്കുമ്പോൾ ഈ വക ലക്ഷണങ്ങൾ നാശ സൂചകങ്ങൾ ആണെന്നും പറയാം.