സംകൃത്യാകൃതീ നാഗ നായക ജിനൈ
രിന്ദ്രോൽ കൃതീഭ്യാംജിനൈർ
മന്ന്വർക്കൈ സ്തിഥിശക്ര നാഗവസുഭിർ
വേദാഷ്ടശക്രൈക്രമാൽ
വിദ്യേന്ദ്രാബ്ധിയുഗാർക്ക ദിഗ്ധ്യതിജിനൈ
രാർക്കൈഃ പുരാണൈര്യുതാ
നാഡീസ്ത്രീശദതീത്യ ഭേഷുപരതൊ
നാഡ്യശ്ചതസ്രോമൃതം
അശ്വതി മുതൽ രേവതിയടക്കം 27 നാളിന് ഓരോന്നിനും സംകൃത്യാദി സംഖ്യകളുണ്ട്. ആ സംകൃത്യാദി സംഖ്യകളോടുകൂടെ 30 കൂട്ടിയാൽ വരുന്ന നാഴിക കഴിഞ്ഞ് 4 നാഴികയാണ് അമൃതഘടീസമയം. ഈ സമയം ശുഭകർമ്മങ്ങൾക്കെല്ലാം അത്യുത്തമമാണ്. അശ്വതി മുതൽക്കുളള സംകൃത്യാദി നാഴികകൾ താഴെ കൊടുക്കുന്നു.
അശ്വതി 24
ഭരണി 22
കാർത്തിക 8
രോഹിണി 5
മകീര്യം 24
തിരുവാതിര 14
പുണർതം 26
പൂയം 24
ആയില്യം 14
മകം 10
പൂരം 15
ഉത്രം 14
അത്തം 8
ചിത്ര 8
ചോതി 4
വിശാഖം 8
അനിഴം 14
തൃക്കേട്ട 18
മൂലം 14
പൂരാടം 4
ഉത്രാടം 4
തിരുവോണം 12
അവിട്ടം 10
ചതയം 18
പൂരോരുട്ടാതി 24
ഉത്രട്ടാതി 12
രേവതി 18