സമുദ്രയോഗം, ചക്രം എന്നീ ആകൃതിയോഗങ്ങൾ

ഏകാന്തരഗതൈരർത്ഥാൽ സമുദ്രഃ ഷഡ്‌ഗ്രഹാശ്രിതൈഃ
വിലഗ്നാദിസ്ഥിതൈശ്ചക്രമിത്യാകൃതിജസംഗ്രഹഃ

സാരം :-

1). ഉദയലഗ്നത്തിന്റെ 2 - 4 - 6 - 8 - 10 - 12 എന്നീ ആറു ഭാവങ്ങളിലും കൂടി (ആറിലും ഗ്രഹങ്ങൾ ഉണ്ടായിരിയ്ക്കയും വേണം) ഏഴു ഗ്രഹങ്ങളും നിന്നാൽ സമുദ്രയോഗവും, 2). അപ്രകാരം തന്നെ ലഗ്നം 3 - 5 - 7 - 9 - 11 എന്നീ ആറു ഭാവങ്ങളിലും കൂടി എല്ലാ ഗ്രഹങ്ങളും നിന്നാൽ ചക്രം എന്ന യോഗവുമാകുന്നു. ഇങ്ങനെ ഈ അദ്ധ്യായത്തിലെ 4 - 5 - 7 - 8 - 9 ഈ ശ്ലോകങ്ങളെക്കൊണ്ടു ചുരുക്കത്തിൽ 20 ആകൃതിയോഗങ്ങളെ പറഞ്ഞു.

ഇവിടെ വളരെ ചുരുക്കിയാണ് ആകൃതിയോഗങ്ങളെ പറഞ്ഞിരിയ്ക്കുന്നതെന്നും, രാശികളേയും ഗ്രഹങ്ങളേയും മാറ്റി മാറ്റി തന്ത്രാന്തരങ്ങളിൽ വളരെ വിസ്തരിച്ചിട്ടുണ്ടെന്നും, അങ്ങിനെ യോഗങ്ങളേയും ഫലങ്ങളേയും സവിസ്തരമായി അറിയണമെങ്കിൽ മുൻപറഞ്ഞതരത്തിലുള്ള വലിയ ഗ്രന്ഥങ്ങളിൽ നിന്നു അവയെ അറിയേണ്ടതാണെന്നും സംഗ്രഹഃ എന്ന പദംകൊണ്ടു ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.