രജ്ജു, മുസലം, നളം, ദളം, സർപ്പം യോഗഫലങ്ങൾ

ഈർഷ്യുർവ്വിദേശനിരതോധ്വരുചിശ്ച രജ്വാം
മാനീ ധനീ മുസലേ ബഹുകൃത്യസക്തഃ
വ്യംഗസ്ഥിരാഢ്യനിപുണോ നളജഃ സ്രഗുത്ഥോ
ഭോഗാന്വിതോ ഭുജഗജോ ബഹുദുഃഖഭാക് സ്യാൽ.

സാരം :-

ആശ്രയയോഗങ്ങളിൽ ആദ്യത്തേതായ രജ്ജുവിൽ ജനിച്ചവൻ ക്ഷമയില്ലാത്തവനും വിദേശസഞ്ചാരിയും വിദേശവാസിയുമായിരിയ്ക്കും. 

മുസലയോഗജാതനു ഗർവ്വവും ധനസമൃദ്ധിയും ഉണ്ടാവും. 

നളയോഗത്തിൽ ജനിച്ചാൽ അംഗവൈകല്യത്തോടും സ്ഥിരനിശ്ചയത്തോടും കൂടി യവനും ധനസമ്പാദനത്തിൽ സമർത്ഥനുമായിരിയ്ക്കും. 

ദളയോഗത്തിലെ ഒന്നാമത്തേതായ സ്രക്കിൽ ജനിച്ചവൻ ഉൽകൃഷ്ടസുഖങ്ങളെ അനുഭവിയ്ക്കും.

സർപ്പയോഗജാതൻ അനേകപ്രകാരം ദുഃഖങ്ങൾ അനുഭവിയ്ക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.