നാഭസയോഗങ്ങൾ ഇത്ര തരത്തിലുണ്ടെന്നും, അവ ഓരോന്നിന്റേയും സംഖ്യ ഇത്ര വീതമാണെന്നും ആ സംഖ്യയെക്കുറിച്ചുള്ള പക്ഷാന്തരവും പറയുന്നു

നവദ്വിഗ്വസവസ്ത്രികാഗ്നിവേദൈർ-
ഗ്ഗുണിതാ ദ്വിത്രിചതുർവ്വികല്പജാഃ സ്യുഃ
യവനൈർഗ്ഗുണിതാ ഹി ഷൾഛതീ സാ
കഥിതാ വിസ്തരതോത്ര തത്സമാസഃ

സാരം :-

നാഭസയോഗങ്ങളിൽ നാലുതരം അന്തർഭവിച്ചിട്ടുണ്ട്. 1). ആകൃതിയോഗങ്ങൾ, 2). സംഖ്യായോഗങ്ങൾ, ഈ രണ്ടു വർഗ്ഗത്തിലും ഉൾപ്പെട്ടയോഗസംഖ്യ ഒമ്പതിനെ മൂന്നിൽ പെരുക്കിയാൽ വരുന്ന 27 ആകുന്നു. ഈ 27 ല്‍ ആകൃതിയോഗങ്ങൾ 20 ഉം, സംഖ്യായോഗങ്ങൾ 7 ഉം ആണെന്നും അറിക. 3). ആകൃതിയോഗങ്ങളും സംഖ്യായോഗങ്ങളും ആശ്രയയോഗങ്ങളും കൂടിയാൽ ആകെ സംഖ്യ 10 നെ മൂന്നിൽ പെരുക്കിയാൽ വരുന്ന 30 ആകുന്നു. 4). ഈ മൂന്നു ദളവും ഇങ്ങനെ നാലു വർഗ്ഗത്തിലും കൂടിയാൽ ഒട്ടാകെ യോഗസംഖ്യ എട്ടിനെ നാലിൽ പെരുക്കിയാൽ കിട്ടുന്ന 32 ആകുന്നു. ആകൃതിയോഗം 20 ഉം സംഖ്യായോഗം ഏഴും, ആശ്രയയോഗം മൂന്നും, ദളയോഗം രണ്ടും കൂടിയാണ് നാഭസയോഗങ്ങൾ 32 ആയതെന്നും അറിയേണ്ടതാണ്.

യവനാചാര്യന്മാരാകട്ടെ രാശികളുടെ വ്യത്യാസം, ഗ്രഹങ്ങളുടെ ക്രമഭേദം മുതലായ പല വിഭാഗങ്ങളും ചെയ്തുകൊണ്ടു മേൽപറഞ്ഞ 32 യോഗങ്ങളെ 1800 ആക്കുകയും, അവയ്ക്കെല്ലാറ്റിനും പ്രത്യേകം ഫലഭേദങ്ങളും പറഞ്ഞിട്ടുണ്ട്. ഈ ആയിരത്തിഎണ്ണൂറിന്റെ സ്വഭാവത്തെ വിസ്തരിച്ചതുകൊണ്ടു പ്രകൃതഗ്രന്ഥത്തിലേയ്ക്ക് ഉപകാരമില്ലാത്തതിനാൽ അതിനു ഒരുങ്ങുന്നതുമില്ല. പ്രകൃതഗ്രന്ഥത്തിൽ ചുരുക്കി നാഭസയോഗങ്ങളെ 32 ആക്കീട്ട് മാത്രമേ പറയുന്നുള്ളൂ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.