മൂന്നു ആശ്രയയോഗങ്ങളും, രണ്ടു ദളയോഗങ്ങളും

രജ്ജും മുസലം നളം ചരാദ്യൈ-
സ്സത്യസ്ത്വാശ്രയജാനിഹാഹ യോഗാൻ
കേന്ദ്രൈസ്സദസദ്യുതൈർദ്ദലാഖ്യൌ
സ്രക്സർപ്പൌ കഥിതൌ പരാശരേണ.

സാരം :-

സൂര്യാദി ഏഴു ഗ്രഹങ്ങളും ചരരാശിയിൽ ഒതുങ്ങി നിൽക്കുനതു "രജ്ജു" എന്നു പേരായ ആശ്രയയോഗത്തിന്റേയും അവ ഏഴും സ്ഥിരരാശികളിൽ നിന്നാൽ "മുസലം" എന്ന ആശ്രയയോഗത്തിന്റേയും, ഉഭയരാശിയിൽ ഏഴു പേരും ഒതുങ്ങിനിന്നാൽ "നളം" എന്ന ആശ്രയയോഗത്തിന്റേയും ലക്ഷണമാകുന്നു. ഇതു സത്യാചാര്യരുടെ അഭിപ്രായവുമാണ്. രജ്ജു എന്ന യോഗത്തിനു എല്ലാ ചരരാശികളിലും ഗ്രഹങ്ങൾ നിൽക്കണമെന്നില്ല. സ്ഥിരരാശികളും ഉഭയരാശികളും ഗ്രഹശൂന്യങ്ങളായിരിയ്ക്കണമെന്നെ ഉള്ളൂ. അങ്ങനെതന്നെ മുസലയോഗത്തിനു ചരരാശികളും ഉഭയരാശികളും, നളയോഗത്തിനു ചരസ്ഥിരരാശികളും ഗ്രഹശൂന്യങ്ങളായാൽ മതിയെന്നും അറിക.

1). ശുഭന്മാരെല്ലാം ലഗ്നകേന്ദ്രങ്ങളിൽപ്പെട്ട നാലു രാശികളിലും പാപന്മാരെല്ലാം പണപരാപോക്ലിമങ്ങളിലും നിൽക്കുന്നതു "സ്രക്ക്" എന്ന ദളയോഗത്തിന്റേയും,

2). അപ്രകാരം തന്നെ പാപന്മാരെല്ലാം ലഗ്നകേന്ദ്രങ്ങളിലും ശുഭന്മാരെല്ലാം ലഗ്നത്തിന്റെ പണപര ആപോക്ലിമങ്ങളിലും നിൽക്കുന്നതു "സർപ്പം" എന്ന ദളയോഗലക്ഷണങ്ങൾ പരാശരനാൽ പറയപ്പെട്ടതാകുന്നു. സ്രക്ക് എന്ന യോഗത്തിനു കേന്ദ്രരാശികളിൽ മൂന്നെണ്ണത്തിൽ ബുധഗുരുശുക്രന്മാരും, സർപ്പയോഗത്തിനു രവികുജമന്ദന്മാരും വെവ്വേറെ നിൽക്കണമെന്നും ഒരു പക്ഷാന്തരമുണ്ടെന്നറിയണം.

"കേന്ദ്രേഷ്വപാപേഷു സിതജ്ഞജീവൈഃ
കേന്ദ്രത്രികസ്ഥൈഃ കഥയന്തി മാലാം
സർപ്പസ്ത്വസൌമ്യേഷു യമാരസൂരൈർയ്യോഗാവിമൌ ദ്വൌ
കഥിതൌ ദളാഖ്യൌ

എന്ന് വചനമുണ്ട്.

ആശ്രയയോഗലക്ഷണം സത്യാചാര്യന്റേയും ദളലക്ഷണം പരാശരന്റേയും അഭിപ്രായമാണെന്നു പറകയാലും അവരെ പ്രകൃതഗ്രന്ഥകർത്താവിന്നു വലിയ ബഹുമാനമാകയാലും അവ സ്വമതവും കൂടി ആണെന്നും വിചാരിയ്ക്കാം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.