ചില ആചാര്യന്മാർ ആശ്രയയോഗങ്ങളേയും ദളയോഗങ്ങളേയും പറഞ്ഞിട്ടില്ല. അതിന്റെ കാരണത്തെപ്പറയുന്നു

യോഗാ വ്രജന്ത്യാശ്രയജിസ്സമത്വം
യവാബ്ജവജ്രാണ്ഡജഗോളകാദ്യൈഃ
കേന്ദ്രോപഗപ്രോക്തഫലൌ ദലാഖ്യാ-
വിത്യാഹുരന്യേ പൃഥക് ഫലൌ തൌ.

സാരം :-

ഇനി പറയാൻ പോകുന്ന യവം, പത്മം, വജ്രം, വിഹംഗമം ഇത്യാദികളായ ആകൃതിയോഗങ്ങളുടേയും, ഗോളം തുടങ്ങിയുള്ള സാംഖ്യയോഗങ്ങളുടേയും ലക്ഷണങ്ങൾക്കും മുൻപറഞ്ഞ ആശ്രയയോഗലക്ഷണങ്ങൾക്കും തമ്മിൽ സാദൃശ്യമുണ്ട്. കേന്ദ്രസ്ഥന്മാരായ ശുഭന്മാർക്കും പാപന്മാർക്കും പ്രത്യേകമുള്ള ഫലകഥനം സകല ഗ്രന്ഥസാമാന്യമായ സ്ഥിതിയ്ക്കു കേന്ദ്രസ്ഥന്മാരായ ശുഭന്മാരെക്കൊണ്ടു സ്രഗ്യോഗവും അവിടെ - കേന്ദ്രത്തിൽ - ഉള്ള പാപന്മാരെക്കൊണ്ടു സർപ്പയോഗവും അവർക്കു പ്രത്യേക ഫലങ്ങളും കല്പിയ്ക്കുന്നതു അസംഗതമാകുന്നു.

ആശ്രയയോഗങ്ങളേയും ദളയോഗങ്ങളേയും സ്വീകരിയ്ക്കുന്നതിൽ മേൽപ്പറഞ്ഞ ദോഷമുണ്ടാകയാൽ ചില ആചാര്യന്മാർ ഈ യോഗങ്ങളെ പറയുകകൂടി ചെയ്തിട്ടില്ല. ഇങ്ങനെ ചില യോഗങ്ങൾതന്നെ ഇല്ലെന്നാണ് അവരുടെ അഭിപ്രായമെന്നർത്ഥം. ഇങ്ങനെ ഒരു പക്ഷാന്തരമുള്ളതിനാലായിരിയ്ക്കണം സ്വമതമായിട്ടല്ലാതെ മേൽപറഞ്ഞ യോഗങ്ങളെ സത്യാചാര്യന്റേയും പരാശരന്റേയും അഭിപ്രായമായിക്കാണിച്ചത്. ഈ രണ്ടു പേർ ഇവയെ സ്വീകരിച്ചതിന്റെ കാരണവും ചുവടെ കാണിക്കുന്നതായിരിക്കും.

ചരരാശി ലഗ്നമാവുമ്പോൾ സ്ഥിരോഭയങ്ങളിലും, സ്ഥിരരാശി ലഗ്നമാവുമ്പോൾ ചരോഭയങ്ങളിലും, ഉഭയരാശി ലഗ്നമാവുമ്പോൾ ചരസ്ഥിരങ്ങളിലും നിൽക്കുന്ന ഗ്രഹങ്ങളെക്കൊണ്ടു കല്പിയ്ക്കുന്ന ആശ്രയയോഗങ്ങൾ, ആകൃതി യോഗത്തിൽപ്പെട്ട യവം പത്മം മുതലായ യോഗങ്ങളെപ്പോലെയും ആകുന്നതല്ല. സംഖ്യയോഗത്തിൽപ്പെട്ട ഗോളകാദികളോടു സാദൃശ്യമുണ്ടായാൽത്തന്നെ നാഭസയോഗങ്ങളിൽ മറ്റൊന്നിന്റേയും ലക്ഷണമില്ലെങ്കിൽ മാത്രമേ സംഖ്യയോഗഫലം അനുഭവിയ്ക്കുകയുള്ളൂവെന്നും ഈ അദ്ധ്യായത്തിലെ പത്താം ശ്ലോകംകൊണ്ടു പറയുന്നതുമുണ്ട്. അതിനാലാണ് ആശ്രയയോഗങ്ങളെ സ്വീകരിച്ചിരിയ്ക്കുന്നത്.

ഇനി ദളയോഗങ്ങളെ സംബന്ധിച്ചും വിവരിയ്ക്കാം. കേന്ദ്രസ്ഥന്മാരായ ശുഭാശുഭന്മാരൊക്കയും അവരവരുടെ ദശാപഹാരാദി കാലങ്ങളിൽ മാത്രമേ അവരവരുടെ ഫലങ്ങളെ കൊടുക്കയുള്ളൂ. നാഭസയോഗങ്ങളുടെ ഫലങ്ങൾ സകല ഗ്രഹങ്ങളുടെ ദശകളിലും തീർച്ചയായും അനുഭവിയ്ക്കുന്നതാണ്. ഈ സംഗതി ഈ അദ്ധ്യായത്തിലെ പത്തൊമ്പതാം ശ്ലോകംകൊണ്ടു പറയുന്നതുമുണ്ട്. ഈ നിലയിൽ കേന്ദ്രസ്ഥന്മാരായ ശുഭപാപന്മാരെക്കൊണ്ടു സ്രക്ക് സർപ്പം എന്ന രണ്ടു യോഗങ്ങളെ സ്വീകരിച്ചാൽ ആ യോഗകർത്താക്കന്മാർ എല്ലാ ദശകളിലും ഫലത്തെ ദാനം ചെയ്യുമെന്നും. അതു സ്വീകരിക്കാഞ്ഞാൽ ആ ഗ്രഹങ്ങൾ തന്റെ ദശകളിൽ മാത്രമേ ഫലദാനം ചെയ്യുകയുള്ളൂ എന്നും വ്യത്യാസമുണ്ട്. ഇതാണു സത്യപരാശരാദികളിൽ ആശ്രയ ദള യോഗങ്ങളെ സ്വീകരിപ്പാൻ കാരണം. ഇങ്ങനെ പ്രമാണപ്പെട്ട മറ്റു ചിലർ സ്വീകരിയ്ക്കയും അതു ന്യായമെന്നു തോന്നുകയും ചെയ്കയാലാണു പ്രകൃതഗ്രന്ഥകാരനും അതുകളെ സ്വീകരിച്ചത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.