ദൈവജ്ഞലക്ഷണം

വേദാധ്യായീ വിനീതോ ഗ്രഹയജനപരഃ
സത്യവാദീസുവൃത്തോ
ജ്യോതിശ്ശാസ്ത്രപ്രവീണൊഗ്രഹഗണിതപടുഃ
സോത്രദൈവജ്ഞഉക്തഃ

തുഷ്ടേതസ്മിൻ മുഹൂർത്തം പ്രദിശതിവസുഭിഃ
പൂജിതെ വീര്യവന്തഃ
തുഷ്ടാസർവ്വേഗ്രഹേന്ദ്രാഃ പരിഭവകുപിതെ
ദുർബലഃ സക്രുധസ്സ്യുഃ

ജ്യോതിശ്ശാസ്ത്രജ്ഞൻ വേദപരായണനായിരിക്കണം. വിനയിയും നല്ല നിലയിൽ ജ്യോതിശ്ശാസ്ത്രാഭ്യസനം ചെയ്തവനും നവഗ്രഹയജ്ഞത്തിൽ സംസക്തനും സത്യവചസ്സും സദാചാരപ്രിയനും സ്വഭാവമഹിമകൊണ്ടലംകൃതനും ആയിരിക്കണം. സമസ്തശാസ്ത്രങ്ങളിലും പരിജ്ഞാനിയും ഗ്രഹഗണിതപടുവും ആയിത്തീരണം. ഈ വിധം ആദരണീയനായ മൗഹൂർത്തികനെ ആദരിച്ചു സ്വീകരിക്കുന്ന മുഹൂർത്തമാണ് അനുഭവയോഗ്യമായ ശുഭഫലം നൽകുക. ദൈവജ്ഞ പ്രീതി നവഗ്രഹപ്രീതിയാണ്. അതിനാൽ ദൈവജ്ഞ പ്രീതി സമ്പാദിക്കുകയാണ് മുഹൂർത്തഫലസിദ്ധിക്കു കർത്തവ്യമായിട്ടുള്ളത്. 

അവിജ്ഞായ ച ദോഷാണാം
ഗുണാനാം ച ബലാബലം
കാലൊ വിധീയതെയേന
നരകം യാതി സ ധ്രുവം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.