മൃത്യുയോഗമിവ ഞായറാഴ്ചതൊ
ട്ടേഴിനോടുമകവും വിശാഖവും
രൗദ്രമൂലശതതാര രോഹിണീ
വൈശ്യദേവകളൊത്തുകൂടുകിൽ
ഞായറും മകവും; തിങ്കളും വിശാഖവും; ചൊവ്വയും തിരുവാതിരയും; ബുധനാഴ്ചയും മൂലവും; വ്യാഴാഴ്ചയും ചതയവും; വെള്ളിയാഴ്ചയും രോഹിണിയും; ശനിയാഴ്ചയും ഉത്രാടവും ഒത്തു വന്നാൽ അതാണ് മൃത്യുയോഗം. മൃത്യുയോഗം പൃച്ഛക്കും പ്രശ്നത്തിനും ഒഴിവാക്കണം.