ദേഹാഭിമാനമാകുന്ന കയറിനാല്‍ ജന്മജന്മാന്തരങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു

മൃത്യുവിന്‍റെ സമയത്ത്
നീ എന്തായി സങ്കല്പ്പിക്കുന്നൂ,
അതായി വീണ്ടും ജനിക്കുന്നു.
മൃത്യുവിന്‍റെ സമയത്ത്
സത് സങ്കല്പങ്ങള്‍ ഉണ്ടാവണം.
മൃത്യുവിനു അതാണ്‌ ആവശ്യം.
അതിനു ആരോഗ്യം ഉണ്ടാവണം.

    അനായാസേന മരിക്കണം.

ആയാസത്തോടുകൂടി മരിക്കുന്ന ഒരുവന്
സത് സങ്കല്പം ഉണ്ടാവില്ല.

അതീവ ശാന്തനായി പോകാന്‍ കഴിയണം.
അങ്ങനെയാണ് പണ്ടുള്ളവര്‍ പഠിപ്പിക്കുന്നത്‌.

വാസനകള്‍ ഓരോന്നിനെയും
' ഞാനല്ല' എന്ന് പരിത്യജിച്ചുകൊണ്ട്
ധീരനായി, അചഞ്ചലനായി
മരിക്കാന്‍ പഠിക്കണം.

കാക്കകള്‍ മരിക്കാറാവുമ്പോള്‍
തന്റെ കൂട്ടരെ വിട്ട് 
വളരെ ദൂരങ്ങളിലേക്ക് പോകും.
സന്യസം, ഒരു സമ്പ്രദായമായി
അവ സ്വീകരിച്ചിരിക്കുന്നു.
താന്‍ മരിക്കുമ്പോഴുള്ള
തന്റെ സമൂഹത്തിന്റെ വേദനയെ
മുന്‍കൂട്ടി കണ്ടറിഞ്ഞു 
അവ വളരെ ദൂരങ്ങളിലേക്ക്
പറന്നു പോകും.

മരണം പോലും
മറ്റുള്ളവരെ വേദനിപ്പിക്കാതെ
കടന്നു പോകാന്‍ കഴിയണം.
ചാരുതയോടെ.

നന്നായി ജീവിച്ചാലെ
സുന്ദരമായി മരിക്കാന്‍ സാധിക്കൂ.
ശരീരത്തിലുള്ള തന്റെ അഭിമാനം പോയി
ശരീരം പരിത്യജിക്കുന്നതാണ്
അനായാസ മരണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.