ഓങ്കാരതിന്റെ മഹത്വം

      കുറച്ച് കാലം മന്ത്രം ജപിച്ചിട്ടുമെന്നും തനിക്കിതുവരെ ഒരു ഗുണവും ഉണ്ടായിലെന്ന് വിലപിച്ചു  കൊണ്ട്  ഉപാസന അപ്പാടെ നിർത്തി ഈശ്വരനെ കുറ്റം പറയുന്നവരെ കാണാം. എന്നാൽ നിത്യാഭ്യാസത്തോടും ഭക്തിയോടും  ഏകാഗ്രതയോടും അർപ്പണഭാവത്തോടും കൂടി ആരാണോ ഉപാസിക്കുന്നത് അയാൾക്ക്  മുന്നിൽ എല്ലാ വാതിലുകളും മലർക്കെ  തുറക്കപ്പെടുന്നു..

         കഠിനമായ ഉപാസനിയിലൂടെ സക്ഷാൽ ബ്രഹ്മാവ് എങ്ങനെയാണ് സൃഷ്ടിക്കുള്ള ശക്തി സംഭരിച്ചതെന്ന് സൂതസംഹിതയിൽ പറയുന്നത് നോക്കാം

         സൃഷ്ടി ആരംഭിക്കുന്നതിന്ന് മുമ്പ് സൃഷ്ടികർത്താവയ ബ്രഹ്മാവ് മഹാദേവനെ പ്രത്യക്ഷമാക്കുന്നതിനുവേണ്ടി പഞ്ചാഗ്നിമധ്യത്തിൽ കഠിന തപസ്സ് ചെയ്തു തുടർന്ന് മഹാദേവന്റെ അനുഗ്രഹത്താൽ  ഭൂമിയേയും അന്തരീക്ഷത്തെയും സ്വർഗത്തെയും  സൃഷ്ടിച്ചു. ഭൂമിയിൽ നിന്നും അഗ്നിയേയും അന്തരീക്ഷത്തിൽ നിന്നും വായുവും  സ്വർഗത്തിൽനിന്നും ആദിത്യനും പിറന്നു. പിന്നിട് അഗ്നിയിൽ നിന്നും ഋഗ്വേദവും വായുവിൽ നിന്നും യജുർവേദവും  ആദിത്യനിൽ നിന്നും സാമവേദവും ജനിച്ചു. ഋഗ്വേദത്തിൽ നിന്നും "ഭൂ", യജുർവേദത്തിൽ നിന്നും "ഭുവഃ" , സമവേദത്തിൽ നിന്നും "സ്വഃ" എന്നീ മൂന്ന് വ്യാഹൃതികൾ ഉണ്ടായി. 'ഭുഃ' വ്യാഹൃതിയിൽ നിന്നും 'അ' കാരവും, 'ഭുവഃ'  വ്യാഹൃതിയിൽ നിന്ന് 'ഉ' കാരവും, 'സ്വഃ'   വ്യാഹൃതിയിൽ നിന്ന് .'മ' കാരവും പിറന്നു. കോടിക്കണക്കിനു ആദിത്യന്മാർ ചേർന്നാലുണ്ടാക്കുന്ന ആ മൂന്നുവർണ്ണങ്ങളെ ചേർത്തുവച്ചപ്പോൾ അതിൽ നിന്നും "ഓം"   എന്ന ദിവ്യവും ശക്തിദായകവുമായ മന്ത്രം പ്രവഹിച്ചു.  

            "ഓം" എന്ന ബ്രഹ്മാത്തിൽ നിന്നാണ് സകലതും ഉദയം കൊണ്ടിരിക്കുന്നത്  അതിനാൽ മന്ത്രങ്ങളേതു ജപികുമ്പോഴും ആരംഭത്തിൽ ഓങ്കാരം ഉണ്ടായിരിക്കണം, ഓങ്കാരം എല്ലാ മന്ത്രങ്ങളുടേയും നായകസ്ഥാനമാണ് അലങ്കരിക്കുന്നത്

    " പ്രണവോ ധനുഃ ശരോഹ്യത്മാബ്രഹ്മ തല്ലക്ഷ്യമുച്യതേ അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേൽ"

  ഓങ്കാരത്തെ വില്ലായും ആത്മാവിനെ ശരമായും ലക്ഷ്യത്തെ ബ്രഹ്മമായും കാണണമെന്ന് ഈ ശ്ലോകം ഓർമിപ്പിക്കുന്നു. മത്രമല്ല ശാന്തതയിലേക്ക് നടക്കാൻ ആത്മാവുമായി  താദാത്മ്യം പ്രാപിക്കണമെന്നും കൂട്ടിച്ചേർക്കുന്നു.  അക്ഷരം അഗ്നിയാണ്, അഗ്നി അറിവാണ്,  അറിവ് അനശ്വരമാണ് അത്തരത്തിലുള്ള അക്ഷരങ്ങളുടെ കൂട്ടായ്മയാണ് "ഓം"


"ഓമിത്യേകക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ  
യഃ പ്രയതി ത്യജൻ ദേഹം സ യാതി പരമാം ഗതിം"  

...( ഭഗവത് ഗീത)

  ആരാണോ എന്നെയോർത്തുകൊണ്ട്  ഓങ്കരജപം നടത്തുന്നത് അയാൾ പൂർണമായും പ്രാപിക്കുന്നു.   

“ഏതദ്ധ്യേവക്ഷരം ബ്രഹ്മ ഏതദ്ധ്യേവാക്ഷരം 
പരം ഏതദ്ധ്യേവാക്ഷരം ജ്ഞാത്വാ യോ യദിച്ച്തി തസ്യ തൽ"

. .(കഠോപനിഷത്) 

ഓം  എന്ന അക്ഷരം സാക്ഷാൽ ബ്രഹ്മമാണ് പരബ്രഹ്മവും  ഈ ഓം തന്നെയാണ്  ഇവ രണ്ടിന്റെയും തത്വം മനസ്സിലാക്കിയശേഷം ആരും എന്താഗ്രഹിച്ചാലും അത് പ്രപ്തമാവുകതന്നെ  ചെയ്യും.

"ഏഷ സർവേശ്വരഃ ഏഷ സർവജ്ഞഃ  
ഏഷോന്തര്യാമീ, ഏഷ യോനിഃ 
സർവസ്യ പ്രഭവാ ലയേനഹി ഭൂതാനാം”

… (മുണ്ഡകോപനിഷത്ത്)

  "ഓം" സർവേശ്വരനാണ്, സർവജ്ഞനുമാണ്, അന്തർയാമിയാണ്. എല്ലാത്തിന്റെയും കാരണവുമാണ്, എല്ലാഭൂതങ്ങളും 'ഓം' എന്ന പ്രതിഭാസത്തിൽ നിന്നും ഉദയംകൊള്ളുന്നു. ലയിക്കുന്നതും അവിടെ തന്നെയാണ്. 

“ഓമിത്യേകാക്ഷരം ബ്രഹ്മ ധ്യേയം സർവ മുമുക്ഷുഭിഃ 
ഓങ്കാരം യോ ന ജാനാതി ബ്രാഹ്മണോ ന ഭവേത്തു സഃ  
പ്രണവോ ധനുഃ ശരോ ഹ്യത്മാ  ബ്രഹ്മ തല്ലക്ഷ്യമുച്യതേ”.. (നാദബിന്ദുപനിഷത്ത്)  

    മോക്ഷം ആഗ്രഹിക്കുന്നവർ  സാക്ഷാൽ പരബ്രഹ്മസ്വരൂപമായ ഓങ്കാരത്തെയാണ് ധ്യാനിക്കേണ്ടത്.  ആർക്കാണോ ഓങ്കാരം അറിയാത്തത് അയാൾക്ക് ഒരിക്കലും ബ്രഹ്മജ്ഞാനം നേടാനാകില്ല.  ഓങ്കാരമെന്നത്  ധനുസ്സാണ്, ആത്മാവാകട്ടെ ശരവും. ബ്രഹ്മം പരമമായ ലക്ഷ്യവുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.