ശകുനഫലാനുഭവം ഭൂതകാലത്തിലാണോ വര്‍ത്തമാനകാലത്തിലാണോ ഭാവി കാലത്തിലാണോ എന്ന സൂചനയും ശകുനത്തില്‍ നിന്ന് തന്നെ ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇത് നിശ്ചയിക്കുന്നത് സൂര്യന് ഓരോ ദിക്കിലും ഒരു പ്രത്യേകതരം ഗതി കല്പിച്ച് ആ ദിക്കുമായി ശകുനങ്ങള്‍ ബന്ധപ്പെടുന്നതിനെ അനുസരിച്ചാണ്. ആ ദിക്കുകളില്‍ നിന്ന് പക്ഷികള്‍ ശബ്ദിച്ചാല്‍ പ്രത്യേകതരം ആളുകളുമായി കൂടികാഴ്ച ഉണ്ടാകും.
സൂര്യന്‍ ദിവസവും കിഴക്ക് തുടങ്ങി ഓരോ ദിക്കിലും 7 നാഴിക 5 വിനാഴിക സഞ്ചരിച്ച് 8 ദിക്കുകളിലും യാത്രചെയ്യുന്നു. ഇതു സാധാരണ 24 മണിക്കൂറില്‍ സൂര്യന് കണക്കാക്കി വരുന്ന ദിനഗതിയില്‍ നിന്ന് വ്യത്യസ്തമായ സാങ്കല്പികഗതിയാണ്.
സൂര്യന്‍ ഒരു ദിവസം കൊണ്ട് 8 ദിക്കുകളിലുമുള്ള യാത്ര പൂര്‍ത്തിയാക്കുന്നു. ദിക്കുകളുമായുള്ള ബന്ധമനുസരിച്ച് ഈ ദിക്കുകളില്‍ 4 പേരുകള്‍ കൊടുത്തിട്ടുണ്ട്.
സൂര്യന്‍ വിട്ടുപോയ സൂര്യമുക്തയായ ദിക്കിന് "അംഗാര" എന്ന് പറയുന്നു.
സൂര്യന്‍ നില്‍ക്കുന്ന പാപ്ത ദിക്കിന് "ദീപ്ത" എന്ന് പറയുന്നു.
സൂര്യന്‍ വരാന്‍ പോകുന്ന ദിക്കിന് "ഏഷ്യ", "ധൂമിനി" എന്ന് പറയുന്നു.
സൂര്യനുമായി ബന്ധപ്പെടാത്ത ദിക്കുകള്‍ക്ക് "ശാന്ത" എന്ന് പറയുന്നു.
ഇവയില്‍ അംഗാര ദിശയില്‍ കാണുന്ന ശകുനഫലം ഭൂതകാലത്തിലും, ദീപ്ത ദിക്കിലനുഭാവപ്പെടുന്ന ഫലം വര്‍ത്തമാനകാലത്തിലും, ധൂമിനി ദിക്കിലുണ്ടാകുന്ന ശകുനത്തിന്‍റെ ഫലം ഭാവികാലത്തിലുമനുഭവപ്പെടും. ദീപ്ത ദിക്കില്‍ കാണുന്ന ശകുനം നല്ല ഫലങ്ങള്‍ നല്‍കുകയില്ല. ശാന്ത ദിക്കുകളില്‍ കാണുന്ന ശകുനങ്ങള്‍ നല്ല ഫലം നല്‍കും.