ബാധാരൂഢല്ലഗ്നഗോ വ്യാധിശാന്തി-
ശ്ചിന്ത്യാരൂഢേ പാപയോഗേക്ഷണാദ്യൈഃ
ദോഷൈര്‍യുക്തേ വ്യാധിവൃദ്ധിര്‍ഗ്ഗതാധഃ
പ്രാഗ് ലഗ്നേ സാ ഭാവിനീ പൃച്ഛകാനാം
സാരം :-
ആരൂഢരാശിയെ ആസ്പദമാക്കിയാണ് ബാധയെ വിചാരിക്കേണ്ടത്. ലഗ്നരാശി ആസ്പദമാക്കിയാണ് രോഗശമനത്തെ ചിന്തിക്കേണ്ടത്. ആരൂഢരാശിക്ക് പാപഗ്രഹങ്ങളുടെ യോഗം ദൃഷ്ടി കേന്ദ്രം തുടങ്ങിയ ദോഷങ്ങളുണ്ടെങ്കില്‍ രോഗത്തിന്‍റെ അഭിവൃദ്ധികാലം കഴിഞ്ഞിരിക്കുന്നു എന്നും ലഗ്നരാശിക്ക് പാപഗ്രഹയോഗദൃഷ്ടി മുതലായ ദോഷങ്ങളുണ്ടെങ്കില്‍ വ്യാധിയുടെ വൃദ്ധികാലം വരാനിരിക്കുന്നു എന്നും പറയണം.