ഭാഗ്യസ്ഥാനഗതേ ശുഭേ തദധിപേ പ്രാണിന്യഭീഷ്ടസ്ഥിതേ
ലഗ്നേശേ തപനേന വാഥ ധിഷണേനാലോകിതേവാന്വിതേ
സ്യാദേവേശ്വരസേവയാ ഗദശമസ്തദ്വന്മനൂനാം ജപൈര്‍-
ല്ലഗ്നേശേ നവമേ ച ദോഷസഹിതേ വ്യാധേഃ ശമോ ദുര്‍ല്ലഭഃ
സാരം :-
ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുക ഒന്‍പതാംഭാവാധിപന്‍ ബലവാനായി ഇഷ്ടഭാവത്തില്‍ നില്‍ക്കുക ലഗ്നാധിപന് വ്യാഴത്തിന്‍റെ യോഗമോ ദൃഷ്ടിയോ വരിക ഇങ്ങിനെ ആയാല്‍ ഈശ്വരസേവ മന്ത്രജപം മുതലായ പുണ്യസേവകള്‍ക്കൊണ്ട് രോഗം നിശ്ചയമായും ശമിക്കുമെന്ന് പറയണം. ഒന്‍പതാംഭാവത്തിന് പാപയോഗം പാപദൃഷ്ടി മുതലായ ദോഷങ്ങളും ലഗ്നാധിപന് പാപയോഗം പാപദൃഷ്ടി മൌഢ്യം നീചം മുതലായ ദോഷങ്ങളുണ്ടെങ്കില്‍ രോഗം അസാദ്ധ്യമാണെന്ന് പറയണം.