മൃത്യുഞ്ജയഗണപതിഹോമാദീനാം കര്‍ത്തൃ ചിന്തനേ ധിഷണഃ
അനുകൂലോ ജലവൃദ്ധിര്‍ദ്ദശമഗുണശ്ചാസ്തു ലഗ്നമൂര്‍ദ്ധ്വമുഖം
മുത്യുഞ്ജയഹോമം, ഗണപതിഹോമം, തിലഹോമം മുതലായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഇയാള്‍ മതിയോ എന്ന് ഒഴിവുനോക്കുമ്പോള്‍ വ്യാഴം ഇഷ്ടസ്ഥിതനായിത്തന്നെ ഇരിക്കണം. ലഗ്നത്തിന് ഊര്‍ദ്ധ്വമുഖത്വവും വേലിഏറ്റവും വേണം. പത്താം ഭാവത്തിന് ശുഭയോഗം ശുഭദൃഷ്ടി മുതലായ ഗുണങ്ങളും ഉണ്ടായിരിക്കണം. ഇങ്ങനെ വന്നാല്‍ അയാളിനെക്കൊണ്ട് മേല്‍പറഞ്ഞ കര്‍മ്മം ചെയ്യിക്കുന്നത് ശുഭപ്രദമാണെന്ന് ഇതിന് വിപരീതമായാല്‍ അശുഭപ്രദമാണെന്നും പറയണം.