ബാധകവിഹഗാധിശ്രിത-
ഭവനാംശകയോര്‍ന്നിരീക് ഷ്യ സത്വാദിഗുണാന്‍.
സാത്വികരാജസതാമസ-
കര്‍മ്മാസ്ത്വേതല്‍ പ്രതിക്രിയാകര്‍ത്താ.
സാരം :-
ബാധകാധിപന്‍ നില്‍ക്കുന്ന രാശി (ബാധകസ്ഥാനമെന്നും അഭിപ്രായമുണ്ട്) യോ നവാംശകമോ സത്വഗുണമായിരുന്നാല്‍ ബാധയ്ക്ക് പ്രതിക്രിയ ചെയ്യുന്നവന്‍ സാത്വികനായിരിക്കണം. ബാധകാധിപന്‍റെ രാശ്യംശങ്ങള്‍ രജോഗുണങ്ങളായിരുന്നാല്‍ ശാന്തി ചെയ്യുന്നവന്‍ രാജസനായിരിക്കണം. ബാധകഗ്രഹത്തിന്‍റെ രാശ്യംശങ്ങള്‍ തമോഗുണമയമായിരുന്നാല്‍ താമസനാണ് പ്രതിക്രിയ ചെയ്യേണ്ടത്.
കര്‍ക്കിടകം, ചിങ്ങം, ധനു, മീനം എന്നീ രാശികള്‍ സത്വഗുണങ്ങളും; ഇടവം, തുലാം, മിഥുനം, കന്നി എന്നീ രാശികള്‍ രജോഗുണങ്ങളും; മേടം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികള്‍ തമോഗുണങ്ങളുമാകുന്നു.