പൃഛകന്‍റെ മുഖഭാവവും പ്രശ്നത്തിന്‍റെ ഫലാഫലങ്ങളെ സൂചിപ്പിക്കുന്നതാണ്. പൃഛകന്‍റെ മുഖത്ത് കോപം, ക്ഷീണം, മനോവിഷമം തുടങ്ങിയ ഭാവങ്ങളാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അത് പ്രശ്നഫലത്തിന് അനുകൂലമായിരിക്കുകയില്ല.
ദൈവജ്ഞ സന്നിധിയിലെത്തുന്ന ദൂതന്‍ സുന്ദരനും കുലീനനും വിനയശീലനും ആരോഗ്യവാനും പ്രസന്നനും ആയിരുന്നാല്‍ പൃഛകന് സുഖാനുഭവം ഉണ്ടാകും.
ദൈവജ്ഞസന്നിധിയിലെത്തുന്ന പൃഛകന്‍ മുകളിലോട്ടും താഴോട്ടും നോക്കാതേയും മംഗളകരമായ വസ്തുക്കളില്‍ കണ്ണുതുറപ്പിച്ചുകൊണ്ടും കണ്ണടയ്ക്കാതേയും ഇരുന്നാല്‍ നല്ല അനുഭവമായിരിക്കും.
ദൂതന്‍ പ്രഷ്ടാവിന്‍റെ തന്നെ ജാതിക്കാരനായിരുന്നാല്‍ അത് പ്രശ്നത്തിനനുകൂലമാണ്. ഭിന്ന ജാതിക്കാരനായിരുന്നാല്‍ കാര്യവൈപരീത്യം അനുഭവപ്പെടും.