1). മാണിക്യം :-
2). മുത്ത് :-
3). പവിഴം :-
4). മരതകം :-
5). പുഷ്യരാഗം :-
6). വജ്രം :-
7). ഇന്ദ്രനീലം :-
8). ഗോമേദകം :-
9). വൈഡൂര്യം :-
മാണിക്യത്തിന് ചുവപ്പ് നിറമാണ്. ഇത് കടുംചുവപ്പ്, റോസ് നിറം, കറുപ്പ് കലര്‍ന്ന ചുവപ്പുനിറം ഇങ്ങനെ വ്യത്യസ്ഥങ്ങളായ ചുവപ്പ് നിറങ്ങളില്‍ ലഭിക്കുന്നു. ഇത് വളരെ വിലപിടിപ്പുള്ള രത്നമാണ്.
2). മുത്ത് :-
മുത്ത് വെള്ള, മഞ്ഞ, റോസ്, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. വെള്ള നിറമുള്ള മുത്തുകളാണ് രത്നാഭരണങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
3). പവിഴം :-
ചുവപ്പ് നിറം, സിന്ദൂര നിറം, കാവി കലര്‍ന്ന ചുവപ്പ് നിറം എന്നീ നിറങ്ങളില്‍ പവിഴം ലഭിക്കുന്നു. വെളുത്തനിറമുള്ള പവിഴക്കല്ലുകളും ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.
4). മരതകം :-
മരതകം വിവിധ തരം പച്ചവര്‍ണ്ണങ്ങളില്‍ ലഭിക്കുന്നു.
5). പുഷ്യരാഗം :-
പുഷ്യരാഗം മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ലഭ്യമാണ്
6). വജ്രം :-
വജ്രം വെളുപ്പ്, മഞ്ഞ, റോസ് നിറം, ചുവപ്പ്, നീല, കറുപ്പ്, എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
7). ഇന്ദ്രനീലം :-
ഇളംനീല, കടുംനീല എന്നിങ്ങനെ വിവിധ തരം നീലനിറങ്ങളില്‍ ഇന്ദ്രനീലം ലഭ്യമാണ്.
8). ഗോമേദകം :-
ഗോമേദകം തേന്‍നിറം, ഗോമൂത്രത്തിന്‍റെ നിറം എന്നീ നിറങ്ങളില്‍ ലഭിക്കുന്നു. ചുവപ്പ് നിറമുള്ളവയുമുണ്ട്.
9). വൈഡൂര്യം :-
വെളുപ്പ് നിറത്തില്‍, മഞ്ഞനിറത്തില്‍, കറുപ്പ് നിറത്തില്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ വൈഡൂര്യം ലഭിക്കുന്നു. ഈ രത്നം തിരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് മറു ഭാഗത്തേയ്ക്ക് പ്രകാശമോടുന്നതായി കാണാം.