പൃഷ്ഠോദയജലഹ്രാസചരാധോമുഖരാശിഭിഃ
ലഗ്നസ്ഥൈര്‍വ്യാധിശാന്തിഃ സ്യാല്‍ തല്‍പ്രശ്നേ നതദന്യഥാ.
സാരം :-
വ്യാധിശമനം (രോഗശമനം) സംഭവിക്കുമോ എന്ന് ചിന്തിക്കുമ്പോള്‍ ലഗ്നത്തിന് പൃഷ്ഠോദയം, ചരാശി, അധോമുഖം, വേലിയിറക്കം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ രോഗശമനമുണ്ടാകുമെന്ന് പറയണം.
ലഗ്നത്തിന് ഊര്‍ദ്ധോദയത്വം, വേലിയേറ്റം, സ്ഥിരത്വം, ഊര്‍ദ്ധമുഖത്വം ഈവക ലക്ഷണങ്ങളുണ്ടെങ്കില്‍ ശമിക്കയില്ലെന്നു പറയണം. മിശ്രങ്ങളായിരുന്നാല്‍ ഇതിന്‍റെ പ്രാബല്യമനുസരിച്ച് പറഞ്ഞുകൊള്ളണം. ഇത് ഇന്ന ചികിത്സകൊണ്ടും മറ്റും രോഗശാന്തി വരുമോ എന്നുള്ള ഒഴിവ് നോക്കുമ്പോള്‍ ചിന്തിക്കേണ്ടവയാണ്.