കേതുവിന്‍റെ രത്നമാണ് വൈഡൂര്യം. ഇതിന് ഇംഗ്ലീഷില്‍ ക്യാറ്റ്സ് ഐ എന്ന് പറയുന്നു. ബറിലിയത്തിന്‍റെ ഒരു അലുമിനിയേറ്റായ ക്രിസോസോബറിന്‍ ആണ് വൈഡൂര്യം. ഇതിന്‍റെ കാഠിന്യം 8-1/2 സ്പെസഫിക് ഗ്രാവിറ്റി 3.75 ആണ്. സമാന്തരമായ രീതിയില്‍ സൂക്ഷ്മമായ ചാനലുകള്‍ വൈഡൂര്യത്തിനകത്ത് ഉള്‍പ്പെട്ടിരിക്കുന്നു. ഇത് പ്രകാശപ്രതിഫലനം കൊണ്ട്, ഈ രത്നം അനങ്ങുമ്പോള്‍ നൂലുപോലെ ഉള്ളില്‍ വെളിച്ചം സഞ്ചരിക്കുന്നതായി തോന്നുന്നു. വൈഡൂര്യം ബ൪മ്മ, ശ്രീലങ്ക, ബ്രസീല്‍, കേരളത്തില്‍ തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്നു.
വൈഡൂര്യത്തിനുള്ളിലെ നൂലുപോലെ നീങ്ങുന്ന വെളിച്ചത്തിന്‍റെ പ്രകാശമാനത കുടുംതോറും അത് നല്ല വൈഡൂര്യമായി പരിഗണിക്കപ്പെടുന്നു. ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന കേതുവിനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് വൈഡൂര്യം സാധാരണയായി ധരിക്കുന്നത്. വൈഡൂര്യത്തെപ്പറ്റി പഠിക്കുമ്പോള്‍ കേതുവിനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.